ന്യൂഡൽഹി
മധ്യപ്രദേശിൽ മാർച്ച്–-ഏപ്രിൽ കാലയളവിൽ ലക്ഷത്തിലേറെ കോവിഡ് മരണമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി കമൽനാഥ്. ബിജെപി സർക്കാർ മരണംമറച്ചുവയ്ക്കുന്നു. ശ്മശാനങ്ങളിലെ കണക്കു പ്രകാരമാണ് ഈ നിഗമനമെന്നും കമൽനാഥ് പറഞ്ഞു. ഔദ്യോഗിക കണക്കില് സംസ്ഥാനത്ത് 7315 കോവിഡ്മരണം മാത്രം.
മാർച്ച്–- ഏപ്രിൽ മാസങ്ങളിൽ 127503 സംസ്കാരം വിവിധ ശ്മശാനങ്ങളില് നടന്നു. ഇതിൽ 80 ശതമാനവു കോവിഡ് മരണം. . കോവിഡ് മരണമെന്ന് സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്ന് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്–- കമൽനാഥ് പറഞ്ഞു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്നും മിശ്ര പറഞ്ഞു.















