അലിഗഢ്
ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലിം സർവകലാശാലയിലെ അധ്യാപകരിൽ 40 പേർ ആഴ്ചകൾക്കിടെ മരിച്ചു. കാമ്പസിലെ 19 അധ്യാപകരും 21 മുൻ അധ്യാപകരുമാണ് മരിച്ചത്. ഇത്രയധികം മരണത്തിന് ഇടയാക്കിയതിൽ വാക്സിൻ സ്വീകരിക്കുന്നതിലെ വിമുഖത പ്രധാന ഘടകമാണെന്ന് വൈസ് ചാൻസലർ താരിഖ് മൻസൂർ പറഞ്ഞു. അനുബന്ധ രോഗങ്ങൾ ഉള്ളത് മരണസംഖ്യ വർധിപ്പിച്ചു. സർവകലാശാല ജീവനക്കാർക്കിടയിൽ വാക്സിൻ ഓഡിറ്റ് പ്രഖ്യാപിച്ചു. ജീവനക്കാരും കുടുംബാംഗങ്ങളും വാക്സിൻ എടുത്തോയെന്ന് അറിയിക്കണമെന്നും അതിനനുസൃതമായി വാക്സിനേഷൻ പരിപാടികളടക്കം സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
സർവകലാശാല സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാക്സിൻ ജീവൻ സംരക്ഷിക്കാൻ പ്രധാനമാണെന്ന് അറിയിച്ചു.