കുവൈറ്റ് സിറ്റി > മസ്തിഷ്ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് എലത്തൂർ സ്വദേശി അഷ്കർ(37) കുവൈറ്റിൽ നിര്യാതനായി. മുബാറക് അൽ കബീർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടു വർഷത്തോളമായി കുവൈറ്റിലുള്ള അഷ്കർ സാല്മിയയിൽ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. റൈമയാണ് ഭാര്യ. നിയ ഏക മകളാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.