ഖത്തർ> കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് ഇടത് പക്ഷ ജനാധിപത്യമുന്നണി അധികാരതുടർച്ച നേടി സത്യപ്രതിജ്ഞയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും ഖത്തർ പ്രവാസി സമൂഹം അഭിവാദ്യമേകി. ഖത്തറിലെ നോർക്കാ ഡയറക്ടർമാരും ലോക കേരള സഭാംഗങ്ങളുമാണ് പ്രവാസി സംമൂഹത്തിന് വേണ്ടി അഭിവാദ്യമർപ്പിച്ചത്.
പ്രവാസികളെ മുമ്പെങ്ങുമില്ലാത്ത വിധം ചേർത്തു പിടിക്കുകയും , നൂതന പദ്ധതികൾ ആവിഷ്കരിക്കുകയും, സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളിലും വികസനത്തിന്റെയും കരുതലിന്റേയും പുത്തൻ മാതൃകകൾ കാഴ്ചവച്ചതുമായിരുന്നു. ആദ്യ പിണറായി സർക്കാർ. പുതിയ സർക്കാരിനും ഉറച്ചകാൽവെയ്പ്പുകളോടെ മുന്നോട്ടുപോകാൻ സാധ്യമാകട്ടെയെന്നും പ്രവാസികൾ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്ന് പോവുന്ന പ്രത്യേക സഹാചര്യത്തിൽ അവരുടെ ക്ഷേമത്തിന് മുൻഗണന ഇനിയും നൽകാനാവട്ടെയെന്നും ആശംസിച്ചു.
സി വി റപ്പായി, ജെ കെ മേനോൻ, പി എൻ ബാബുരാജൻ, എ സുനിൽകുമാർ , പ്രമോദ് ചന്ദ്രൻ , അഹമ്മദ്കുട്ടി അറളയിൽ , അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവരാണ് അവിവാദ്യമർപ്പിച്ചത്.