മനാമ > ഇന്ത്യയുള്പ്പെടെ അഞ്ച് ഏഷ്യന് രാജ്യങ്ങളില്നിന്നുവരുന്ന യാത്രക്കാര്ക്ക് ബഹ്റൈനില് 10 ദിവസത്തെ ക്വാറന്റയ്ന്.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്, ശ്രീലങ്ക എന്നിവടങ്ങളില് നിന്നും വരുന്നവര് സ്വന്തം താമസ സ്ഥലത്തോ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി അംഗീകാരിച്ച ഹോട്ടലിലോ 10 ദിവസം ക്വാറന്റയ്നില് കഴിയണമെന്ന് ദേശീയ ആരോഗ്യ കര്മ്മസതി അറിയിച്ചു.
ട്രാന്സിറ്റ് യാത്രക്കാര്ക്കും തീരുമാനം ബാധകം.
ഈ രാജ്യങ്ങളില്നിന്നുള്ള ആറു വയസുമുതലുള്ള യാത്രക്കാര് പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില് നടത്തിയ കോവിഡ് പിസിആര് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്ട്ടിഫിക്കറ്റില് ക്യുആര് കോഡ് ഉണ്ടായിരിക്കണം. ബഹ്റൈനില് ഇറങ്ങുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം. 36 ദീനാറാണ് ഇതിന് ഫീസ് ഈടാക്കുന്നത്.