ന്യൂഡൽഹി
രാജ്യത്ത് 24 മണിക്കൂറില് 4529 കോവിഡ് മരണം. മെയ് 11ന് ശേഷം ഒരു ദിവസമൊഴികെ മറ്റെല്ലാ ദിവസവും മരണം നാലായിരം കടന്നു. ആകെ മരണം 2.85 ലക്ഷം. ഏറ്റവും കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയില്–- 1291. കർണാടക–- 525, തമിഴ്നാട്–- 364, ഡൽഹി–- 265, യുപി–- 255, പഞ്ചാബ്–- 231, ഛത്തീസ്ഗഢ്–- 153, രാജസ്ഥാൻ–- 146, ബംഗാൾ–- 145, ഹരിയാന–- 124, ബിഹാർ–- 111, ആന്ധ്ര–- 99 മരണം.
തുടർച്ചയായ ആറാം ദിവസം പുതിയ രോഗികളേക്കാൾ കൂടുതൽ പേർ രോഗമുക്തര്. 389851 പേർ രോഗമുക്തരായപ്പോൾ രോഗികള്‍ 267334.
രോഗസ്ഥിരീകരണ നിരക്ക് 13.31 ശതമാനം. ചികിത്സയിലുള്ളത് 32.27 ലക്ഷം പേര്. ആകെ രോഗികളുടെ എണ്ണം 2.56 കോടി.
കൂടുതൽ പ്രതിദിന രോഗികള്‍ തമിഴ്നാട്ടില്–- 333059. കർണാടക–- 30309, മഹാരാഷ്ട്ര–- 28438, ആന്ധ്ര–- 21320, ബംഗാൾ–- 19428, ഒഡിഷ–- 10321 രോഗികള്‍.