ഫുജൈറ > കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കോവി ഡ് മഹാമാരി മൂലം ജീവൻ രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സമാഹരിച്ചവ നോർക്കക്ക് കൈമാറി.
250 ഓക്സിമീറ്ററും (Oximeter)ഒരു Oxygen Concentrator(5 Ltr)ഉം ആദ്യ ഘട്ടത്തിൽ നോർക്ക ഡയറക്ടർ ഒ വി മുസ്തഫക്ക് കൈരളി സെൻട്രൽ പ്രസിഡന്റ് സുജിത് വി. പി കൈമാറി. ലോക കേരള സഭാംഗം സൈമൺ സാമുവേൽ, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുമദ്രൻ ശങ്കുണ്ണി, ദിബ്ബ യൂണിറ്റ് സെക്രട്ടറി രാജേഷ് വരയിൽ, ദിബ്ബ യൂണിറ്റ് അംഗം വിനോദ് മാവില എന്നിവർ സംബന്ധിച്ചു. കൈമാറിയ ഉപകരണങ്ങൾ നോർക്ക വഴി നാട്ടിലെത്തിക്കും.
രണ്ടാം ഘട്ട ഉദ്യമത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ കൈരളി കൾച്ചറൽ അസോസ്സിയേഷനുമായി ബന്ധപ്പെടാം