ഭോപാൽ
നാടൻ പശുവിന്റെ മൂത്രം ദിവസവും കുടിച്ചാൽ കോവിഡ് മൂലമുള്ള ശ്വാസകോശ അണുബാധയ്ക്ക് പരിഹാരമാകുമെന്ന അബദ്ധ പ്രസ്താവനയുമായി ബിജെപി എംപിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂർ. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാൽ കോവിഡ് ബാധിച്ചിട്ടില്ലെന്നും അതൊരു ജീവൻ രക്ഷാ മരുന്നാണെന്നും അവർ പറഞ്ഞു. തന്റെ അർബുദം ഭേദമായത് ഗോമൂത്രം കുടിച്ചിട്ടാണെന്ന് മുമ്പ് അവർ അവകാശപ്പെട്ടിരുന്നു. ഗോമൂത്ര സേവ തന്നെ കോവിഡിൽനിന്ന് രക്ഷിച്ചെന്ന് യുപി ബിജെപി എംഎൽഎ സുരേന്ദ്രസിങ്ങും പ്രചരിപ്പിച്ചിരുന്നു.