ന്യൂഡൽഹി
ഈ മാസം ആറാം തവണയും രാജ്യത്ത് പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു. 24 മണിക്കൂറില് മരണം 4077. രോഗികള്‍ 3,11,170. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.98 ശതമാനം. മെയ് 10ന് ഇത് 24.83 ശതമാനമായിരുന്നു. ആകെ രോഗികളുടെ എണ്ണം 2.47 കോടി, മരണം 2.71 ലക്ഷം.
24 മണിക്കൂറിൽ രോഗമുക്തരായത് 3.62 ലക്ഷം പേർ. ചികിത്സയിലുള്ളത് 36.18 ലക്ഷം. കർണാടകയിൽ 6.06 ലക്ഷവും മഹാരാഷ്ട്രയിൽ 4.96 ലക്ഷവും ചികിത്സയില്. ഇതുവരെ എൺപതിനായിരം പേര് മരിച്ച മഹാരാഷ്ട്രയാണ് പ്രതിദിന മരണത്തില് മുന്നില്–- 960. കർണാടക–- 349, ഡൽഹി–- 337, തമിഴ്നാട്–- 303, യുപി–- 281, പഞ്ചാബ്–- 216, ഉത്തരാഖണ്ഡ്–- 197, രാജസ്ഥാൻ–- 149, ബംഗാൾ–- 144, ഹരിയാന–- 144 മരണം. കൂടുതൽ പ്രതിദിന രോഗികൾ കർണാടകയിലാണ്–- 41664. മഹാരാഷ്ട്ര–- 34848, തമിഴ്നാട്–- 33658, ആന്ധ്ര–- 22517, ബംഗാൾ–- 19511.