ന്യൂഡൽഹി
ഇന്ത്യയിലും യുകെയിലും ആദ്യം തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് എതിരെ കോവാക്സിൻ ഫലപ്രദമെന്ന് നിര്മാതാക്കളായ ഭാരത് ബയോടെക്.
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ബി.1.617, യുകെയിൽ കണ്ടെത്തിയ ബി.1.1.7 വകഭേദങ്ങൾ ഉൾപ്പെടെ സമീപകാലത്ത് പുറത്തുവന്നിട്ടുള്ള എല്ലാ വകഭേദങ്ങൾക്ക് എതിരെയും കോവാക്സിൻ ഫലപ്രദമെന്ന് ‘ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ്’ എന്ന മെഡിക്കൽ ജേണൽ പഠനത്തില് വ്യക്തമാക്കിയെന്നാണ് അവകാശവാദം.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്.
നേരത്തേ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന് എതിരെ കോവാക്സിനും കോവിഷീൽഡും താരതമ്യേനെ കുറവ് ആന്റിബോഡികളാണ് ഉൽപ്പാദിപ്പിക്കുന്നതെന്ന പഠനം പുറത്തുവന്നിരുന്നു. ഐസിഎംആർ സഹകരണത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.