ന്യൂഡൽഹി
റഷ്യയിൽനിന്ന് രണ്ടാം ഘട്ടമായി 60,000 ഡോസ് സ്പുട്നിക് വാക്സിൻ ഹൈദരാബാദിൽ എത്തിച്ചു. സ്പുട്നിക് ലൈറ്റ് എന്ന ഒറ്റ ഡോസ് വാക്സിനും വൈകാതെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയില് സ്പുട്നിക് വാക്സിൻ ഉൽപ്പാദനം പ്രതിവർഷം 85 കോടി വരെ ഉയർത്തും.
മെയ് ഒന്നിന് ഒന്നര ലക്ഷം ഡോസ് ഹൈദരാബാദില് എത്തിച്ചിരുന്നു. ഇതിന്റെ പരീക്ഷണ കുത്തിവയ്പ് ആരംഭിച്ചു. അഞ്ച് ശതമാനം ജിഎസ്ടി ചേർത്ത് 995 രൂപയാണ് ഒരു ഡോസിന് വില.