പനാജി
ഗോവയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുത്തത് അഞ്ച് ദിവസത്തിനിടെ 83 രോഗികൾ ശ്വാസംമുട്ടി മരിച്ചശേഷം. 20,000 കിലോ ലിറ്റർ ഓക്സിജൻ സംഭരണശേഷിയുള്ള പുതിയ ടാങ്ക് ആശുപത്രിയിൽ സജ്ജീകരിച്ചു. ഇനി ഓക്സിജൻ തടസ്സമില്ലാതെ കിട്ടുമെന്നും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.
ചൊവ്വാഴ്ചമുതൽ ശനിയാഴ്ചവരെ ആശുപത്രിയിൽ കൂട്ടമരണങ്ങൾ തുടർന്നു. ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഓക്സിജൻ ദൗർലഭ്യമുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നു.















