ന്യൂഡൽഹി
കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കോവിഡ് മരണത്തില് വന്വര്ധനയുണ്ടായെന്ന വ്യക്തമായ സൂചന നല്കി ഗുജറാത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മരണസർട്ടിഫിക്കറ്റുകളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധന. മാർച്ച് ഒന്നുമുതൽ മെയ് 10 വരെ 1.28 ലക്ഷം മരണസർട്ടിഫിക്കറ്റ് ഗുജറാത്ത് സര്ക്കാര് നല്കിയതായി പ്രാദേശിക പത്രം ദിവ്യ ഭാസ്കര് റിപ്പോർട്ടുചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നല്കിയത് 58,000 മരണ സർട്ടിഫിക്കറ്റ് മാത്രം. ഗുജറാത്തില് മരണം ഇരട്ടിച്ചതിന്റെ കാരണം കോവിഡാണെന്ന് ഇതോടെ വെളിപ്പെട്ടു.
കോവിഡ് മരണകണക്കുകൾ കുറച്ചുകാട്ടുന്ന ഗുജറാത്ത് സർക്കാരിനെ മരണസർട്ടിഫിക്കറ്റുകളുടെ കണക്ക് വെട്ടിലാക്കി.
ഔദ്യോഗിക കണക്കുകൾപ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 9039 മാത്രമാണ്. മാർച്ച് ഒന്നുമുതൽ മെയ് 10 വരെ കോവിഡ് മരണങ്ങളാകട്ടെ 4218 മാത്രം. എന്നാല്, അഹമദാബാദിൽ മാർച്ച് ഒന്നുമുതൽ മെയ് 10 വരെ 71 ദിവസത്തിനിടെ 13,593 മരണസർട്ടിഫിക്കറ്റ് നല്കി. എന്നാൽ, ഇക്കാലയളവില് സർക്കാരിന്റെ കോവിഡ് മരണക്കണക്ക് 2126 മാത്രം. വഡോദരയിൽ 7722 മരണസർട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോൾ കോവിഡ് മരണം 189 മാത്രം. രാജ്ക്കോട്ടിൽ വിതരണം ചെയ്ത മരണസർട്ടിഫിക്കറ്റുകൾ 10,878. എന്നാൽ, കോവിഡ് മരണം 288 മാത്രമെന്ന് സര്ക്കാര്. സൂറത്തിൽ 8851 മരണസർട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഇവിടെ കോവിഡ് മരണം 1074 ആണ്.
എന്നാല്, മരണസര്ട്ടിഫിക്കറ്റുകളുടെ എണ്ണം ഉയര്ന്നത് മരണരജിസ്റ്ററുകളില് ഇരട്ടിപ്പ് വന്നതുകൊണ്ടാകാമെന്ന ദുര്ബല വിശദീകരണമാണ് സര്ക്കാര് ഇപ്പോള് നൽകുന്നത്.