Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഒറ്റമാസം; കുത്തിവയ്‌പ് പകുതിയായി ഇടിഞ്ഞു ; ശരാശരി പ്രതിദിന കുത്തിവയ്‌പ് 17.85 ലക്ഷംമാത്രം

by News Desk
May 17, 2021
in INDIA
0
ഒറ്റമാസം;-കുത്തിവയ്‌പ്-പകുതിയായി-ഇടിഞ്ഞു-;-ശരാശരി-പ്രതിദിന-കുത്തിവയ്‌പ്-17.85-ലക്ഷംമാത്രം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മോഡി സർക്കാരിന്റെ ആലോചന കൂടാതെയുള്ള നടപടികള് വാക്സിൻ ക്ഷാമം രൂക്ഷമാക്കിയതോടെ രാജ്യത്ത് പ്രതിദിന കുത്തിവയ്പിൽ ഗണ്യമായ ഇടിവ്. മെയ് ഒമ്പതുമുതൽ 15 വരെയുള്ള ആഴ്ചയിൽ കുത്തിവച്ചത് 1.25 കോടി ഡോസ് മാത്രം. ശരാശരി പ്രതിദിന കുത്തിവയ്പ് 17.85 ലക്ഷം മാത്രം. ഏപ്രിൽ മൂന്നുമുതൽ ഒമ്പതുവരെയുള്ള ആഴ്ചയിൽ ഇത് 35.35 ലക്ഷമായിരുന്നു. ഒറ്റ മാസത്തെ ഇടവേളയിൽ കുത്തിവയ്പ് ഇടിഞ്ഞത് പകുതിയോളം.

ഏപ്രിൽ മൂന്ന്–- ഒമ്പത് കാലയളവിൽ 2.47 കോടി ഡോസ് കുത്തിവച്ചു. തൊട്ടടുത്ത ആഴ്ചകളിൽ ഇത് 2.08 കോടി, 1.7 കോടി, 1.55 കോടി, 1.22 കോടി എന്നിങ്ങനെയായി ഇടിഞ്ഞു. പ്രതിദിന രോഗികൾ നാലു ലക്ഷവും പ്രതിദിന മരണം നാലായിരവും കടന്ന ഘട്ടത്തിലാണ് കുത്തിവയ്പ് ഇടിഞ്ഞത്. മെയ് ഒന്നുമുതൽ യുവജനങ്ങള്ക്കും വാക്സിൻ നൽകാന് കേന്ദ്രം തീരുമാനിച്ചിട്ടും കുത്തിവയ്പ് ഇടിഞ്ഞു.

ഞായറാഴ്ചത്തെ വാക്സിൻ കുത്തിവയ്പ് കണക്കും വ്യത്യസ്തമല്ല. വൈകിട്ട് ആറുവരെയുള്ള കണക്കുപ്രകാരം തെലങ്കാന, ത്രിപുര, ആൻഡമാൻ എന്നിവിടങ്ങളിൽ കുത്തിവയ്പ് നടന്നില്ല. മധ്യപ്രദേശിൽ 227, അരുണാചലിൽ 390, യുപിയിൽ 989, ഒഡിഷയിൽ 1304, ഹിമാചലിൽ 3452, ഛത്തീസ്ഗഢിൽ 3917, പഞ്ചാബിൽ 4710, ജമ്മു–-കശ്മീരിൽ 7811, ആന്ധ്രയിൽ 8982 കുത്തിവയ്പ് മാത്രം. സംസ്ഥാനങ്ങൾ നേരിട്ട് വാക്സിൻ വാങ്ങി തുടങ്ങിയെങ്കിലും കുറഞ്ഞ അളവിൽ മാത്രമാണ് വിതരണം.

വാക്സിനെടുത്തിട്ടും ആശുപത്രിവാസം വേണ്ടിവന്നത് 0.06 ശതമാനത്തിനുമാത്രം
കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആശുപത്രി ചികിത്സ വേണ്ടിവന്നത് 0.06 ശതമാനം പേര്ക്ക് മാത്രമെന്ന് പഠനം. വാക്സിനെടുത്ത 97.38 ശതമാനത്തിനും വൈറസിൽനിന്ന് സംരക്ഷണം ലഭിച്ചെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനം ചൂണ്ടിക്കാട്ടി. കോവിഷീൽഡ് നൽകിത്തുടങ്ങിയശേഷമുള്ള 100 ദിവസം രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. വാക്സിൻ 100 ശതമാനം സംരക്ഷണം നൽകില്ല. എന്നാൽ, ഗുരുതര പ്രത്യാഘാതങ്ങളെ ഇത് ചെറുക്കുമെന്ന് പഠനം അടിവരയിടുന്നതായി അപ്പോളോ ഗ്രൂപ്പിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. അനുപം സിബൽ പറഞ്ഞു.

–രണ്ട് ഡോസ് കിട്ടിയത് 
2.98 ശതമാനത്തിനുമാത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ് നാലുമാസം പിന്നിടുമ്പോഴും രണ്ട് ഡോസും കിട്ടിയത്ജനസംഖ്യയിൽ മൂന്നു ശതമാനത്തിൽ താഴെ ആളുകള്ക്ക് മാത്രം.മെയ് 15 വരെ രണ്ടുഡോസും കിട്ടിയത് 4.048 കോടി പേര്ക്ക്.ജനസംഖ്യയുടെ 2.98 ശതമാനം മാത്രം. 10.13 കോടി പേർക്ക് ആദ്യഡോസ് കിട്ടി. ജനുവരി 16നാണ് കുത്തിവയ്പ് തുടങ്ങിയത്.

കുത്തിവയ്പുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചാൽ മാത്രമേ ഈ വർഷം അവസാനത്തോടെയെങ്കിലും ജനസംഖ്യയുടെ പകുതി ശതമാനം പേരിലേക്ക് വാക്സിൻ എത്തിക്കാനാകൂ. കോവിഷീൽഡും കോവാക്സിനും ഉത്പാദനം കൂട്ടാന് ജൂലൈ ആകും. സ്പുട്നിക് വാക്സിന്റെ ആഭ്യന്തര ഉൽപ്പാദനത്തിനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും. ആകെ വാക്സിൻ കുത്തിവയ്പുകളുടെ എണ്ണം 18.22 കോടിയിലേറെയായി. 24 മണിക്കൂർ കാലയളവിൽ 17.33 ലക്ഷം വാക്സിൻ ഡോസുകൾ കുത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Previous Post

തൃശ്ശൂരില്‍ മരണം, ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

Next Post

71 ദിവസത്തിനിടെ 1.28ലക്ഷം 
മരണസര്‍ട്ടിഫിക്കറ്റ് ; ഗുജറാത്തിന്റെ ‘മരണക്കണക്ക് ’ പൊളിച്ചടുക്കി രേഖകള്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
71-ദിവസത്തിനിടെ-1.28ലക്ഷം-
മരണസര്‍ട്ടിഫിക്കറ്റ്-;-ഗുജറാത്തിന്റെ-‘മരണക്കണക്ക്-’-പൊളിച്ചടുക്കി-രേഖകള്‍

71 ദിവസത്തിനിടെ 1.28ലക്ഷം 
മരണസര്‍ട്ടിഫിക്കറ്റ് ; ഗുജറാത്തിന്റെ ‘മരണക്കണക്ക് ’ പൊളിച്ചടുക്കി രേഖകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.