മനാമ > അന്താരാഷ്ട്ര വിമാന സര്വീസിന് ഏര്പ്പെടുത്തിയ വിലക്ക് 14 മാസത്തിനുശേഷം സൗദി നാളെ പിന്വലിക്കും. തിങ്കളാഴ്ച പുലര്ച്ചെ ഒരു മണിക്ക് കിംഗ് ഫഹദ് കോസ്വേ ഉള്പ്പെടെ രാജ്യത്തിന്റെ അതിര്ത്തി റോഡുകളും തുറമുഖങ്ങളും എയര്പ്പോര്ട്ടുകളും തുറക്കും. സ്വദേശികള്ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനുണ്ടായിരുന്ന വിലക്കും നീക്കിയിട്ടുണ്ട്.
വിലക്ക് നീക്കുന്ന വിവരം കഴിഞ്ഞ മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്ഷം മാര്ച്ച് 16 നാണ് അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് സൗദി നിരോധനം ഏര്പ്പെടുത്തിയത്. സെപ്തംബറില് നിരോധനം ഭാഗികമായി പിന്വലിച്ചിരുന്നെങ്കിലും സ്വദേശികള്ക്ക് പുറത്ത് പോകാന് അനുമതിയുണ്ടായില്ല. അതിര്ത്തികള് കഴിഞ്ഞവര്ഷം ജൂലായ് തുറന്നിരുന്നെങ്കിലും ഡിസംബറില് വീണ്ടും താല്ക്കാലികമായി അടച്ചു. ഈ വര്ഷം മാര്ച്ച് 31ന് വിദേശ സര്വീസ് പുനരാരംഭിക്കാന് തീരുമാനിച്ചെങ്കിലും പുതിയ കോവിഡ് വകഭേദം ചില രാജ്യങ്ങളില് റിപ്പോര്ട്ട് ചെയ്തതിനാല് തീരുമാനം നീട്ടി. ഫെബ്രുവരിയില് ഇന്ത്യയും യുഎഇയും ഉള്പ്പെടെ 20 രാജ്യങ്ങളില്നിന്നുള്ള വിമാനങ്ങള്ക്ക് സൗദി വിലക്കുമേര്പ്പെടുത്തി.
സൗദിക്കും ബഹ്റൈനുമിടയിലെ കിംഗ് ഫഹദ് കോസ്വേ കഴിഞ്ഞ വര്ഷം മാര്ച്ച് എട്ടിനാണ് അടച്ചത്. തുറക്കുന്നതിന് മുന്നോടിയായി കോസ്വേ അതോറിറ്റി മുന്നൊരുക്കങ്ങള് വിലയിരുത്തി.
തിങ്കളാഴ്ച മുതല് സ്വദേശികള്ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്ക്കും യാത്ര ചെയ്യാം. സ്വദേശികളില് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്, ഒരു ഡോസ് എടുത്ത് 14 ദിവസം പൂര്ത്തിയാക്കിയവര്, കഴിഞ്ഞ ആറുമാസത്തിനിടെ കോവിഡ് മുക്തരായവര്, 18 വയസ്സിന് താഴെയുള്ളവര് എന്നിവര്ക്കാണ് യാത്രക്ക് അനുമതി. യാത്രാനിരോധനം ഏര്പ്പെടുത്താത്ത രാജ്യങ്ങളില്നിന്നുള്ളവര്ക്ക് ഈ മാസം 20 മുതല് സൗദിയില് ഏഴ് ദിവസത്തെ ഹോട്ടല് ക്വാറന്റയ്ന് നിര്ബന്ധമാക്കിയിട്ടുണ്ട്.
നിലവില് ഇന്ത്യ ഉള്പ്പെടെ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് സാധാരണ സര്വീസ് ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ഈ മാസാദ്യം ഔദ്യോഗിക എയര്ലൈനായ സൗദിയ ഇന്ത്യ ഉള്പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള യാത്ര മാര്ഗനിര്ദേശങ്ങള് പുറത്തിറക്കിയിരുന്നു. ഇന്ത്യയില് നിന്നും സൗദിയിലേക്കും നേരിട്ടുള്ള സര്വീസിന് വിലക്കുണ്ട്.