ന്യൂഡൽഹി
കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസിനും രണ്ടാം ഡോസിനുമിടയിലെ ഇടവേള 4–-8 ആഴ്ചയിൽനിന്ന് 12–-18 ആഴ്ചയായി ഉയർത്താൻ സർക്കാർ വിദഗ്ധ സമിതി ശുപാർശ. ഗർഭിണികൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്നും മുലയൂട്ടുന്ന അമ്മമാർക്ക് എപ്പോൾ വേണമെങ്കിലും കുത്തിവയ്പ് എടുക്കാമെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (എൻടിഎഐ) ശുപാർശയിൽ പറയുന്നു. വാക്സിന് കുത്തിവയ്പിനുള്ള ദേശീയ വിദഗ്ധസമിതിയാണ് അന്തിമ തീരുമാനമെടുക്കുക.
കോവിഷീൽഡിന്റെ ഇടവേള ഉയർത്താന് നിര്ദേശിക്കുന്ന എൻടിഎഐ, എന്നാല് കോവാക്സിന്റെ സമയപരിധിയിൽ മാറ്റം നിർദേശിക്കുന്നില്ല. കോവിഷീൽഡിന്റെ ഇടവേള തുടക്കത്തിൽ 4–-6 ആഴ്ചയായിരുന്നു. മാർച്ചിൽ 4–-8 ആഴ്ചയാക്കി.
കോവിഷീൽഡ് ഇടവേള 12 ആഴ്ചയാക്കുന്നത് കൂടുതൽ ഫലപ്രദമെന്ന് ലാൻസെറ്റ് പഠനത്തിൽ കണ്ടെത്തിയിരുന്നു.