മനാമ > റഷ്യയുടെ ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റ് അടിയന്തിര ഉപയോഗത്തിന് ബഹ്റൈനില് അനുമതി. വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹ്റൈന് വാക്സിന് അംഗീകാരം നല്കിയത്.
റഷ്യന് സര്ക്കാര് ഉടമസ്ഥതയിലുള്ള ഗമാലേയ ഇന്സ്റ്റിറ്റ്യൂട്ടിന്റെ സ്പുട്നിക് വി വാക്സിന്റെ മറ്റൊരു വകഭേമാണ് സ്പുട്നിക് ലൈറ്റ്. രണ്ടു ഡോഡ് വാക്സിനായ സ്പുട്നിക് വി ലോകത്ത് കോവിഡിനെതിരെ ആദ്യം രജിസ്റ്റര് ചെയ്ത വാക്സിനാണ്. ഫെബ്രുവരി 10 നാണ് ബഹ്റൈന് സ്പുട്നിക് വി അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചത്. നിലവില് 60 രാജ്യങ്ങളില് ഈ വാക്സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
മെയ് അഞ്ചിനാണ് റഷ്യ ഒറ്റ ഡോസ് വാക്സിന് അംഗീകാരം നല്കിയത്. സ്പുട്നിക് ലൈറ്റിന് ഒറ്റ വാക്സിനായും മറ്റ് വാക്സിനുകള്ക്കുള്ള ബൂസ്റ്റര് വാക്സിനായും ഉപയോഗിക്കാമെന്നും ഗമാലേയ ഇന്സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ബഹ്റൈനില് അടിയന്തിര ഉപയോഗത്തിനായി അംഗീകാരം ലഭിച്ച ആറാമത്തെ കോവിഡ്19 വാക്സിനാണ് സ്പുട്നിക് ലൈറ്റ്. നിലവില് സിനോഫാം, ഫൈസര് ബയോ ടെക്നക്, ഓക്സ്ഫഡ് ആസ്ട്ര സെനേക്ക, ജോണ്സണ് ആന്റ് ജോണ്സണ്, സ്പുട്നിക് വി എന്നി വാക്സിനുകള്ക്ക് ബ്റൈനില് അനുമതിയുണ്ട്. ഇതില് ഏത് വാക്സിന് വേണമെങ്കിലും ജനങ്ങള്ക്ക് രെഞ്ഞെടുക്കാന് രജിസ്ട്രേഷന് ആപില് സൗകര്യമുണ്ട്.
ബഹ്റൈനില് 18 വയസിനുമുകളിലുള്ളവര്ക്ക് സൗജന്യമായാണ് വാക്സിന് നല്കുന്നത്. ചൊവ്വാഴ്ചവരെ 6,02,390 പേര് ബഹ്റൈനില് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചു. ജനസംഖ്യയുടെ 36.7% ശതമാനം വരുമിത്. ആദ്യ ഡോസ് ലഭിച്ചവര് 8,13,728 പേരാണ്.