ന്യൂഡൽഹി
ഡൽഹിക്ക് കോവാക്സിൻ കൂടുതൽ ഡോസുകൾ അനുവദിക്കാനാകില്ലെന്ന് ഭാരത് ബയോടെക് അറിയിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവാക്സിൻ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് നൂറിലധികം വാക്സിൻ കേന്ദ്രം അടച്ചു. ‘ 1.34 കോടി ഡോസിന് ഓർഡർ നൽകി. 67 ലക്ഷം കോവിഷീൽഡിനും 67 ലക്ഷം കോവാക്സിനും. എന്നാൽ, വാക്സിൻ കുറവാണെന്നും കൂടുതൽ ഡോസുകൾ അനുവദിക്കാൻ കഴിയില്ലെന്നും ഭാരത് ബയോടെക് കത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. ’–- മനീഷ് സിസോദിയ പറഞ്ഞു. വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നത് വേദനാജനകമാണെന്ന് ഭാരത് ബയോടെക് എംഡി സുചിത്ര എല്ല ട്വീറ്റ് ചെയ്തു.