ന്യൂഡൽഹി
കോവിഡ് രോഗസ്ഥിരീകരണം 10 ശതമാനത്തിൽ കൂടുതലായ ജില്ലകളെല്ലാം ആറു മുതൽ എട്ടാഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ തലവൻ ബൽറാം ഭാർഗവ. രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴുംവരെ അടച്ചിടൽ തുടരണം. മോഡി സർക്കാർ പൊതുവിൽ അടച്ചിടലിനോട് മടിച്ചുനിൽക്കുമ്പോൾ ഇതാദ്യമായാണ് മുതിർന്ന ഉദ്യോഗസ്ഥൻ ദീർഘകാല അടച്ചിടൽ നിർദേശിക്കുന്നത്. ഭാർഗവ കൂടി ഉൾപ്പെട്ട കോവിഡ് കർമസമിതി 15 ന് അടച്ചിടൽ നിർദേശം വച്ചെങ്കിലും കേന്ദ്രം തള്ളിയിരുന്നു.
ദീർഘകാല അടച്ചിടൽ ഒരു സംസ്ഥാനവും പ്രഖ്യാപിച്ചിട്ടില്ല. കർമസമിതി മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചതിൽ ഐസിഎംആറിൽ ചെറിയതോതില്അസ്വസ്ഥതകളുണ്ടെന്നും അഭിമുഖത്തില് അദ്ദേഹം പറഞ്ഞു. അടച്ചിടലിലേക്ക് നീങ്ങാൻ വൈകി. അക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. –- ഭാർഗവ പറഞ്ഞു.