ന്യൂഡൽഹി
രണ്ടുമുതൽ 18 വയസ്സുവരെയുള്ളവരിൽ കോവാക്സിൻ പരീക്ഷണം നടത്താമെന്ന് വിദഗ്ധസമിതി ശുപാർശ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്ഇഒ) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയുടേതാണ് (എസ്ഇസി) ശുപാർശ. അന്തിമ അനുമതികൂടി ലഭിച്ചാൽ വാക്സിൻ പരീക്ഷണം തുടങ്ങും. ഡൽഹി എയിംസ്, പട്ന എയിംസ്, നാഗ്പുർ മെഡ്രിനാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ 525 പേരിൽ പരീക്ഷണം ആരംഭിക്കാനാണ് നീക്കം.
കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനിടയുണ്ടെന്ന ചില റിപ്പോർട്ട് പുറത്തുവന്നിരുന്നു.