ലണ്ടൻ > ഐപിഎൽ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് കളിക്കാരുടെ കാര്യം സംശയത്തിൽ. രാജ്യാന്തര മത്സരങ്ങൾക്കിടയിൽ ഇനി ഇംഗ്ലീഷ് താരങ്ങളെ ഐപിഎലിന് അയക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് സമിതി തലവൻ ആഷ്ലി ഗൈൽസ് വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് ഐപിഎൽ പാതിയിൽ വച്ച് നിർത്തിയത്. ഇംഗ്ലണ്ട് കളിക്കാരെല്ലാം നാട്ടിലെത്തുകയും ചെയ്തു. ഒക്ടോബറിൽ ട്വന്റി–-20 ലോകകപ്പാണ്. ഇതിനിടയിൽ ബംഗ്ലാദേശുമായും പാകിസ്ഥാനുമായും ഇംഗ്ലണ്ടിന് ട്വന്റി–-20 പരമ്പരയുണ്ട്. ഈ തിരക്കുകൾക്കിടെ കളിക്കാരെ അയക്കേണ്ടതില്ലെന്നാണ് സമിതിയുടെ തീരുമാനം. സെപ്തംബറിൽ ഐപിഎൽ പൂർത്തീകരിക്കാനാണ് ബിസിസിഐ ശ്രമം.