ടൂറിൻ > ജിയാന്‍ല്യൂജി ബുഫണ് യുവന്റസ് വിടുന്നു. ഈ സീസണോടെ മടങ്ങുമെന്ന് ഇറ്റാലിയൻ ഗോളി അറിയിച്ചു. ഒരു ഇടവേളയിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ ബുഫൺ 2109ൽ യുവന്റസിലേക്ക് തിരിച്ചെത്തിയിരുന്നു. മെയ് 19നുള്ള ഇറ്റാലിയൻ കപ്പ് ഫൈനലിലാകും ബുഫൺ അവസാനമായി യുവന്റസ് കൈയുറ അണിയുക.
‘ഞാനെല്ലാം ഈ ടീമിന് നൽകി. അർഹിക്കുന്നതിലേറേ ക്ലബ് എനിക്ക് തിരികെയും നൽകി. നന്ദി യുവന്റസ്’– -വിടവാങ്ങൽ പ്രഖ്യാപിച്ച് നാൽപ്പത്തിമൂന്നുകാരൻ പറഞ്ഞു. കളി നിർത്തണോ തുടരണോ എന്നത് വരുംദിവസങ്ങളിൽ തീരുമാനിക്കുമെന്നും ബുഫൺ അറിയിച്ചു. 19 വർഷമാണ് ബുഫൺ യുവന്റസിനായി കളിച്ചത്. ഇറ്റാലിയൻ ലീഗിൽ പാർമയിലാണ് അരങ്ങേറ്റം. 19–-ാംവയസ്സിലാണ് ആദ്യകളി. 2001ൽ യുവന്റസിലെത്തി. 10 തവണ ലീഗ് ചാമ്പ്യൻമാരായി.