മനാമ > ജീവകാരുണ്യ സേവന കൂട്ടായ്മയയായ തണലിന്റെ ബഹ്റൈന് ചാപ്റ്റര് കോവിഡ് പ്രതിസന്ധിയില് സഹജീവികള്ക്ക് പ്രാണവായു ലഭ്യമാക്കാനുള്ള പ്രവര്ത്തനങ്ങള് ഊര്ജിതമാക്കി. എമര്ജന്സി ഒക്സിജെനോടെ ഒരു ജീവന് രക്ഷിക്കുക’ എന്ന ശീര്ഷകത്തില് ഓക്സിജന് ലഭ്യമാക്കാനുള്ള പ്രവര്ത്തങ്ങളാണ് തണല് നടത്തുന്നത്.
വടകര കേന്ദ്രമായി പ്രവര്ത്തിക്കുന്ന തണല് 11 സംസ്ഥാനങ്ങളിലായി നിരവധി സ്ഥാപനങ്ങള് നടത്തുന്നുണ്ട്. ഡയാലിസിസ് സെന്റര്, അഗതി മന്ദിരങ്ങള്, സ്പെഷ്യല് സ്കൂളുകള്, പാരാപ്ലീജിയ സെന്ററുകള് തുടങ്ങി വിവിധങ്ങളായ സേവന മേഖലകളിലാണ് തണല് പ്രവര്ത്തനം.
കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ പ്രയാസങ്ങള് മൂലം കഷ്ടപ്പെടുന്ന നിരാലംബരും അവശരുമായ രോഗികളെ സഹായിക്കാനായി കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ചേര്ന്ന് വലയ പദ്ധതികളാണ് തണല് നടപ്പക്കുന്നത്. ഇതിനോടകം തന്നെ നിരവധി വെന്റിലേറ്ററുകള് നല്കാനും ആയിരകണക്കിന് രോഗികള്ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞു. ദൈനം ദിന പ്രവര്ത്തനങ്ങള്ക്ക് പുറമെ പ്രളയവും മഹാമാരിയും അടക്കമുള്ള ദുരിതങ്ങളിലും മുന്നിട്ടിറങ്ങി പ്രവര്ത്തിക്കാന് തണലിന് കഴിഞ്ഞതായി ഭാരവാഹികള് അറിയിച്ചു.
ജീവവായു ലഭിക്കാതെ മരണത്തിലേക്ക് എടുത്തെറിയപെടുന്ന അനേകം നിസ്സഹായരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് തണലും ഏറ്റെടുത്തത്. ഇതിനോടകം തന്നെ ഒരു വെന്റിലേറ്റര് നല്കാന് ബഹ്റൈന് തണല് ചാപ്റ്ററിനു കഴിഞ്ഞിട്ടുണ്ട്.
ഈ പദ്ധതിയുമായി സഹകരിക്കാന് ബഹ്റൈനിലെ സുമനസുകളോട് തണല് ഭാരവാഹികള് അഭ്യര്ത്ഥിച്ചു. വിവരങ്ങള്ക്ക്: 33433530 / 33172285.