തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയും ജെആർഎസ് നേതാവുമായ കെ ആര് ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ ആറു മന്ത്രിസഭകളിൽ അംഗമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായിരുന്നു.
വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറേ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.