മനാമ: 2021 ഏപ്രില്‍ 30 വരെ, കേരള പ്രവാസി വെല്‍വെയര്‍ ബോര്‍ഡ് ക്ഷേമനിധിയില്‍ ചേരാന്‍ അപേക്ഷിച്ച മുഴുവന്‍ പേരുടെയും കാര്‍ഡുകള്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ എത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്പ് ഡസ്ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളിക്കോ (35320667), അംഗം സക്കറിയ എബ്രഹാമിനോ (39827543) അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റെസിപ്റ്റ് വാട്സാപ്പില്‍ അയച്ചു നല്കിയാല് കാര്‍ഡുകള്‍ ലഭിക്കുമെന്നും അറിയിച്ചു.