അലിഗഢ്
കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് അലിഗഢ് മുസ്ലിം സർവകലാശാല. 20 ദിവസത്തിനിടെ 18 അധ്യാപകർ കോവിഡിന് ഇരയായി.
മെഡിസിൻ വിഭാഗം മേധാവിയായ ഡോ. ഷാദാബ് ഖാൻ (58), നിയമ വിഭാഗത്തിലെ ഡീൻ ഷക്കീൽ അഹമ്മദ് സമദാനി (59), സംസ്കൃത പണ്ഡിതനും ഋഗ്വേദത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യൻ മുസ്ലിമുമായ ഖാലിദ് ബിൻ യൂസഫ് (60) തുടങ്ങി മുതിർന്ന ഒരുനിര അധ്യാപകരാണ് മരിച്ചത്. സർവകലാശാലയുടെ ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ 100 പേർ ചികിത്സയിലുണ്ട്. വൈസ് ചാൻസലർ താരിഖ് മൻസൂറിന്റെ സഹോദരനും കഴിഞ്ഞ ആഴ്ച മരിച്ചു.