ബംഗളൂരു
രാജ്യത്തിന്റെ ഐടിനഗരത്തിലെ ഏഴ് വൈദ്യുത ശ്മശാനവും നിരന്തരം പ്രവര്‍ത്തിച്ചിട്ടും മൃതദേഹങ്ങള്‍ സംസ്കരിച്ച് തീര്‍ക്കാനാകാതെ വന്നതോടെ ഗ്രാനൈറ്റ് ക്വാറിയില്‍ ചിതയൊരുക്കി അധികൃതര്‍. ബംഗളൂരു നഗരത്തിന് പുറത്ത് ഗെദ്ദനഹള്ളിയിലാണ് താല്‍ക്കാലിക ശ്മശാനമൊരുക്കിയത്. ദിവസം 40 മൃതദേഹംവരെ ഇവിടെ സംസ്കരിക്കുന്നു.
മൂന്നാഴ്ചയായി നഗരത്തിലെ ഏഴ് ശ്മശാനവും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു. ദിവസം മൂന്നൂറിനടത്ത് കോവിഡ് മരണം ബംഗളൂരുവില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച കര്‍ണാടകയില്‍ 490 കോവിഡ് മരണം. അതില്‍ 281 ഉം ബംഗളൂരുവില്‍. വെള്ളിയാഴ്ച ബംഗളൂരു നഗരത്തില്‍ മരണം 346 ആയി.