അബുദാബി> നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായ വിജയം ശക്തി തിയറ്റേഴ്സ് അബുദാബി ആഘോഷിച്ചു. ആഘോഷം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പവർ ബിൽഡിങ്ങ് മെറ്റേറിയൽസിന്റെ മാനേജിങ്ങ് ഡയറക്ടർ രാജനും ശക്തി പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ചു. കരിവെള്ളൂർ മുരളി രചിച്ച് ബിജിബാൽ സംഗീത സംവിധാനം നിർവ്വഹിച്ച ‘ഒരിക്കൽ നമ്മൾ ലോകത്താദ്യം ചരിത്രമെഴുതിയ മണ്ണിൽ’ എന്ന് തുടങ്ങുന്ന വിജയദിനഗാനത്തിന്റെ അകമ്പടിയോടെ പ്രകാശം തെളിയിച്ചു.
ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനായി. ചടങ്ങിൽ
ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ ‘നാട്യങ്ങളില്ലാതെ’, സാംസ്കാരിക പ്രവർത്തകൻ ഉണ്ണികൃഷ്ണൻ കുന്നാരത്തിന്റെ ‘സുലൈമാനി’ എന്നീ ലേഖനസമാഹാരങ്ങൾ പ്രകാശനം ചെയ്തു.
ഉണ്ണികൃഷ്ണൻ കുന്നാരത്തിന്റെ ‘സുലൈമാനി’ പ്രകാശനം ചെയ്യുന്നു
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ ലോക കേരള സഭ അംഗം ബാബു വടകരയ്ക്ക് നൽകിക്കൊണ്ട് ‘നാട്യങ്ങളില്ലാതെ’യും ലോക കേരള സഭ അംഗം എ. കെ. ബീരാൻകുട്ടി പവർ ബിൽഡിങ്ങ് മെറ്റേറിയൽസ് എംഡി രാജന് നൽകിക്കൊണ്ട് ‘സുലൈമാനി’യും പ്രകാശനം ചെയ്തു.
അഡ്വ. ആയിഷ സക്കീർഹുസൈൻ ‘നാട്യങ്ങളില്ലാതെ’യും അഡ്വ. സലിം ചോലമുഖം ‘സുലൈമാനി’യും പരിചയപ്പെടുത്തി. കാവ്യ സന്ധ്യയിൽ രമേശ് നായർ, ലത്തീഫ് വന്നേരി, അനീഷ സഹീർ, ഭാഗ്യസരിത, ആതിര എസ്. നായർ, ശ്രീജിത്ത് എന്നിവർ കവിതകളും ആലപിച്ചു.ശക്തി തിയറ്റേഴ്സ് സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം സ്വാഗതവും സാഹിത്യവിഭാഗം അസി. സെക്രട്ടറി ബിജു തുണ്ടിയിൽ നന്ദിയും പറഞ്ഞു.