ഷാർജ> കേവലാസ്വാദനത്തിനപ്പുറം പാട്ടും കലയും ഉയർത്തുന്ന വലിയ രാഷ്ട്രീയം ഉണ്ടെന്നും, വയലാറിന്റെ പാട്ടുകളും,കെപിഎസി നാടക ഗാനങ്ങളുമടക്കം നവോത്ഥാന കാലഘട്ടം മുതൽ സാമൂഹ്യ ഇടപെടലുകൾ നടത്താൻ സാധിക്കുന്ന പാട്ടുകൾ പൊതുസമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രശസ്ത പിന്നണി ഗായകൻ അതുൽ നറുകര അഭിപ്രായപ്പെട്ടു. യുഎഇ യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ (മാസ്) സംഘടിപ്പിച്ച “പാട്ടിന്റെ രാഷ്ട്രീയം” പരിപാടിയിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അതുൽ.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ മാസ് കല വിഭാഗം സംഘടിപ്പിച്ച പാട്ടിന്റെ രാഷ്ട്രീയം എന്ന പരിപാടിയിൽ പ്രസിഡന്റ് അജിതരാജേന്ദ്രൻ അധ്യക്ഷയായി. അതുലിനുള്ള സ്നേഹോപഹാരം മാസ് മുൻ പ്രസിഡന്റ് അബ്ദുൾ ഹമീദ് നൽകി, ജനറൽ സെക്രട്ടറി ബിനു
കോറോം, കലാവിഭാഗം കോർഡിനേറ്റർ പ്രമോദ് മടിക്കൈ എന്നിവർ സംസാരിച്ചു.