മസ്കത്ത് > നബിദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിലായി തടവിൽ കഴിയുന്ന 170-ലധികം തടവുകാർക്ക് പ്രത്യേക മാപ്പ് നൽകി. ഹിജ്റ 1446 പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പൗരന്മാരും വിദേശികളുമായ 170 ന് മുകളിൽ തടവുകാർക്കാണ് മാപ്പ് നൽകിയത്. പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലാണ് തടവുകാർക്ക് മാപ്പ് നൽകിയത്.