തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിൽ കലാശപ്പോര് ഇന്ന്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ, കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയിൽ ട്രിവാന്‍ഡ്രം റോയല്‍സിനെ തകർത്താണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ പ്രവേശിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാലിക്കറ്റ് 20 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ 173 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിൽ ഒതുക്കി. രോഹന്‍ കുന്നുമ്മലും, അഖിൽ സ്കറിയയും അർധ സെഞ്ചറികളോടെ കാലിക്കറ്റ് നിരയിൽ തിളങ്ങി. ബാറ്റിങ്ങനൊപ്പം ബൗളിങിലും തിളങ്ങിയ അഖിൽ നാലു വിക്കറ്റ് വീഴ്ത്തി. 16 പന്തിൽ 23 റൺസ് നേടിയ സൽമാൻ നിസാറിന്റെ പ്രകടനവും കാലിക്കറ്റിനു തുണയായി.
രണ്ടാം സെമിയിൽ തൃശൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തിയാണ് കൊല്ലം ഫൈനൽ ടിക്കറ്റു നേടിയത്. ആദ്യം ബാറ്റുചെയ്ത കൊല്ലം സെയിലേഴ്‌സ് 211 റണ്‍സ് നേടി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന തൃശ്ശൂർ ടൈറ്റൻസ് മികച്ച പോരാട്ടം കാഴ്‌ച്ച വെച്ചെങ്കിലും 194 റൺസ് നേടാനെ കഴിഞ്ഞുള്ളു. സച്ചിൻ ബേബി (83), അഭിഷേക് നായർ (103) എന്നിവർ ഏരീസ് നിരയിൽ തിളങ്ങി.
കെസിഎൽ ഫൈനൽ മത്സരം എവിടെ എപ്പോൾ കാണാം
കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരം സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്.ഡി ചാനലുകളിലൂടെ തത്സമയം കാണാം. ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻ കോഡിലും മത്സരം തൽസമയ സംപ്രേഷണമുണ്ട്. ഇന്ന് വൈകിട്ട് 6.45നാണ് ഫൈനൽ. 6 മുതൽ സമാപന ചടങ്ങുകള്‍ ആരംഭിക്കും.
Read More
- കേരള ക്രിക്കറ്റ് ലീഗ്: ട്രിവാന്‍ഡ്രം റോയല്‍സിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്