മെൽബൺ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍. കഴിഞ്ഞ ദിവസമാണ് ഗോവിന്ദന്‍ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടത്.
ഓസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24 ന് ഗോവിന്ദന്‍ തിരിച്ചെത്തും. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എം.വി ഗോവിന്ദന്‍ പങ്കെടുക്കും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തിയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
സിഡ്‌നിയിലും, മെൽബണിലും ഊഷ്മളമായ സ്വീകരണം നൽകി പ്രവാസി മലയാളികൾ അദ്ദേഹത്തെ വരവേറ്റു.
ഓസ്ട്രേലിയയിലെ മലയാളികൾക്ക് ജന്മഭൂമിയായ കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങുവാനും, അതിന് വേണ്ടുന്ന സാഹയങ്ങൾ സർക്കാർ തലത്തിൽ നൂതന സാങ്കേതിക വിദ്യ വഴി ഏകോപിപ്പിക്കാനും, ഇപ്പോൾ സജ്ജമാണെന്ന് അദ്ദേഹം പ്രഖാപിച്ചു.
വിവരസാങ്കേതിക, ടൂറിസം മേഖലകളിൽ ഓസ്ട്രേലിയയും, കേരളവും തമ്മിലുള്ള ബന്ധം ഈ കാലയളവിൽ ഒട്ടേറെ പ്രാധാന്യം അർഹിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഓസ്ട്രേലിയയുടെ എല്ലാ സംസ്‌ഥാനങ്ങളിലും പുരോഗമന കലാ സാഹിത്യ സംഗമങ്ങൾ നടത്താൻ നവോദയ ഓസ്ട്രേലിയക്കാകും എന്ന് അദ്ദേഹം പറഞ്ഞു.
CPI(M) ന്റെ ഓസ്ട്രേലിയയിലെ എല്ലാ ബ്രാഞ്ചുകളിലും അദ്ദേഹം പങ്കെടുക്കും.
സഖാവ്. സീതാറാം യച്ചൂരിയുടെ നിര്യാണംമൂലം നേരത്തേ നിശ്ചയിച്ച ഓസ്ട്രേലിയൻ പര്യടനം അവസാന നിമിഷങ്ങളിൽ വെട്ടി ചുരുക്കേണ്ടതായി വന്നായിരുന്നു.
സഖാവ് യച്ചൂരിയുടെ മരണത്തിന്റെ ദുഖാചരണം കഴിഞ്ഞാണ്, അദ്ദേഹം ഓസ്ട്രേലിയൻ പര്യടനത്തിനായി പോയതെന്നും, പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നുമാണ് സിപിഎം പാർട്ടി സെക്രട്ടറിയേറ്റ് ഈ പര്യടനത്തിന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾക്ക് നൽകിയ മറുപടി.