മസ്കത്ത് > ഒമാനിലെ ഏറ്റവും വലിയ കൊടിമരം പൂർത്തിയാകുന്നു. 126 മീറ്റർ ഉയരത്തിൽ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമായി മാറാൻ തയ്യാറാവുന്ന ഈ കൊടിമരം അൽ ഖുവൈർ സ്ക്വയറിലാണ് സ്ഥാപിക്കുന്നത്. ഏപ്രിലിൽ പ്രഖ്യാപിച്ചതു മുതലുള്ള നിർമ്മിതിയുടെ പുരോഗതി കാണിക്കുന്ന ടൈം – ലാപ്സ് വീഡിയോ ക്ലിപ്പ് മുൻസിപ്പാലിറ്റി പുറത്ത് വിട്ടു.
135 ടൺ സ്റ്റീലിലാണ് കൊടിമരം നിർമ്മിക്കുന്നത്. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റും ഇതിൽ സജ്ജീകരിക്കും. അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററും വ്യാസമുണ്ട്. നവംബറിൽ ഒമാൻ്റെ ദേശീയ ദിനത്തിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കും.