അമൃത്സര്‍
ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദൽ മതനിയമങ്ങള്‍ ലംഘിച്ചെന്ന് സിഖ് മതത്തിലെ പരോമന്നത സഭയായ അകാൽ തഖ്ത്. 2007 മുതൽ 2017 വരെ ശിരോമണി അകാലിദള്‍ പഞ്ചാബ് ഭരിച്ചകാലയളവിലെ “തെറ്റു’കള്‍ക്കാണ് നടപടി. സിഖ് പുരോഹിതർ യോഗം ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാലയളവിലെ ബാദലിന്റെ തീരുമാനങ്ങള്‍ സിഖ് താത്പര്യത്തിന് ഹാനികരമായി. അഖാൽ തഖ്തിൽ നേരിട്ട് ഹാജരായി മാപ്പുപറയുന്നതുവരെ “പാപി’യായി തുടരും. 2007 മുതൽ 2017 വരെ മന്ത്രിസഭയിലുണ്ടായിരുന്ന സിഖ് മതസ്ഥർ 15 ദിവസത്തിനകം അകാൽ തഖ്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണം.