ഷാർജ> മാസ് റോള മേഖലയുടെ കലാ വിഭാഗം – ബാലവേദി കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കുള്ള ഏകദിന നാടക പരിശീലന ക്യാമ്പ് ‘തിങ്കളും താരങ്ങളും’ ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. മേഖലയിൽ നിന്നുള്ള 60 കുട്ടികൾ പങ്കെടുത്തു. രാവിലെ 9.30 നു ആരംഭിച്ച ക്യാമ്പിൽ മേഖല കലാ വിഭാഗം കൺവീനർ ആശിഷ് കരിമ്പനക്കൽ സ്വാഗതം പറഞ്ഞു.
ബാലവേദി കൺവീനർ രതീഷ് കണ്ണൻ അധ്യക്ഷനായി. സെൻട്രൽ സെക്രട്ടറി ബിനു കോറോം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പ്രമോദ്, സെൻട്രൽ കലാവിഭാഗം കോ ഓർഡിനേറ്റർ പ്രമോദ് മടികൈ, ബാലവേദി സെൻട്രൽ കോ ഓർഡിനേറ്റർ അഞ്ചു ബിജു, ബാലവേദി മേഖല സെക്രട്ടറി മണിശിഖ മധു എന്നിവർ ആശംസകൾ നേർന്നു. കലാവിഭാഗം ജോ കൺവീനർ രൂപക് നന്ദി രേഖപ്പെടുത്തി
പ്രശസ്ത നാടക -സിനിമ പ്രവർത്തകൻ ഷാജി കുഞ്ഞിമംഗലം, സോമൻ പ്രണമിത, സന്തോഷ് അടുത്തില, നവീൻ വെങ്ങര, ആർച്ചന പിള്ള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ അവതരിപ്പിച്ച സ്കിറ്റുകൾ ഏറെ ശ്രദ്ധേയമായി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.