ലഖ്നൗ
ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റുചെയ്യാന്‍ തയാറാകാത്ത യുപി പൊലീസിന്റെ നടപടിയ്ക്കെതിരെ ആഗ്രയിൽ നഗ്നയായി പ്രതിഷേധിച്ച് എന്‍ജിനീയറിങ് വിദ്യാർഥിനി. ലഖ്നൗ സ്വദേശിയായ ഇരുപതുകാരിക്കാണ് നീതിക്കുവേണ്ടി അതിതീവ്രമായ പ്രതിഷേധമാര്‍ഗം തെരഞ്ഞെടുക്കേണ്ടിവന്നത്. എന്നാല്‍, സംഭവത്തെതുടർന്ന് അതിജീവിതയെ മാനസികാരോഗ്യകേന്ദ്രത്തിൽ അടയ്ക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. മൂന്നു ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് പുറത്തുവിട്ടത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. ജമ്മു ഐഐടിയിലെ എംടെക് വിദ്യാർഥിയായി ഖാസിപൂര്‍ സ്വദേശിയാണ് പിടിയിലായത്.
ആഗ്ര സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജിലെ വിദ്യാർഥിനി ഈമാസം പത്തിനാണ് അതിക്രമം നേരിട്ടത്. പിറ്റേദിവസം ആഗ്ര പൊലീസിൽ പരാതി നൽകി. കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റുചെയ്യാനുള്ള ഒരു നീക്കവും പൊലീസ് നടത്തിയില്ല. 17 ദിവസത്തിനുശേഷമാണ് അറസ്റ്റുണ്ടായത്.