ന്യൂഡൽഹി> ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും രാജ്യത്ത് തന്നെ ഇന്നേവരെ സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഇത്തരമൊരു സംവിധാനമുണ്ടായിട്ടില്ലയെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു ജുഡീഷൻ കമ്മീഷനല്ല. അതുകൊണ്ടുതന്നെ കേസെടുക്കണമെന്ന ശിപാർശ റിപ്പോർട്ടിൽ ഇല്ല. റിപ്പോർട്ടിൽ കേസ് എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.