ചെന്നൈ> അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ശിവരാമന് മരിച്ച നിലയില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം.
കസ്റ്റഡിയില്‍ കഴിയവേ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്നാട് സര്‍ക്കാര്‍ കേസന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികളില്‍ ഒരാളുടെ മരണം.
നാം തമിളര്‍ കക്ഷിയുടെ മുന്‍ ഭാരവാഹിയാണ് ശിവരാമന്. സംഭവം മറച്ചുവെക്കാന്‍ ശ്രമം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സ്കൂളിലെ അധ്യാപകരേയും പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ മാനേജ്മെന്റ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് എന്‍ സി സി പരിശീലനം നല്‍കാനെത്തിയ പ്രതികളാണ് കുട്ടികളെ പീഡിപ്പിച്ചത്.