സലാല> തുംറൈത്ത് ഇന്ത്യന്‍ സോഷ്യൽ അസോസിയേഷൻ ടിസ വയനാട്ടിനായി സമാഹരിച്ച 5,55,555 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ടിസ പ്രതിനിധികൾ സുമയ്യ സലാമും, ഫൗസിയ ഷജീറും, ഗോപിനാഥും കൂടി മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൈമാറിയത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ പങ്കെടുത്തു.
സലാലയ്ക്കടുത്തുള്ള തുംറൈറ്റ് പ്രദേശത്തെ പ്രവാസികളിൽ നിന്നുമാണ് തുക പിരിച്ചെടുത്തത്. പ്രളയകാലത്തും ടിസ ഇത് പോലെ തുക സമാഹരിച്ചു മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുകയുണ്ടായി.