ഗൊരഖ്പൂർ > മകൾ ഒളിച്ചോടി പോയതിന്റെ പ്രതികാരത്തിൽ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. അതിജീവിതയുടെ സഹോദരനെയാണ് മുഖ്യപ്രതി രവീന്ദർ സിംഗിന്റെ മകൾ ഒളിച്ചോടി വിവാഹം കഴിച്ചത്. ഇതിന്റെ പ്രതികാരത്തിലാണ് ആക്രമണം നടന്നത്.
മകളെ തിരഞ്ഞെത്തിയ രവീന്ദർ സിംഗും മകനും ബന്ധുക്കളും അതിജീവിതയുടെ വീട്ടിലെത്തി. അവരെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പ്രതികൾ അതിജീവിതയെ അതിക്രമിച്ച് കീഴ്പ്പെടുത്തുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കടുത്ത മാനസീകസംഘർഷത്തിലാണ് അതിജീവിതെയെന്ന് പൊലീസ് പറഞ്ഞു.
അതിജീവിതയുടെ പരാതിയിൽ ടിബ്ബ പൊലീസ് പ്രതികളായ രവീന്ദർ സിംഗ്, വരീന്ദർ സിംഗ്, അമൻ സിംഗ്, സന്തോഷ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു.