ന്യൂഡൽഹി> മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ. കേസിൽ ജാമ്യഹർജി ഫയൽ ചെയ്തു. ആഗസ്റ്റ് 13ന് തന്നെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചില്ല. മദ്യനയകേസിൽ വെള്ളിയാഴ്ച പുറത്തിറങ്ങിയ ആം ആദ്മി പാർടി നേതാവ് മനീഷ് സിസോദിയ ആഗസ്റ്റ് 14 ന് പദയാത്ര നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 17 മാസങ്ങൾ തിഹാർ ജയിലിൽ കിടന്നതിനു ശേഷമാണ് മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്.