മസ്കത്ത് > വയനാട്ടിൽ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വടകര സഹൃദയവേദി (ഒമാൻ)യുടെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. വടകര സഹൃദയ വേദിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളും ഓണാഘോഷ പരിപാടികളും നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഈ പരിപാടികളെല്ലാം അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
ദുരന്തബാധിതർക്കായി അംഗങ്ങൾ ധനസഹായം സമാഹരിച്ചു നൽകുമെന്നും വടകര സൗഹൃദ വേദി അറിയിച്ചു.