Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു ; ഒമ്പതാംതവണയും റിപ്പോയില്‍ മാറ്റമില്ല

by News Desk
August 9, 2024
in INDIA
0
റിസര്‍വ്-ബാങ്ക്-പണനയം-പ്രഖ്യാപിച്ചു-;-ഒമ്പതാംതവണയും-റിപ്പോയില്‍-മാറ്റമില്ല
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് 2024–25 സാമ്പത്തികവർഷത്തെ മൂന്നാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. തുടർച്ചയായി ഒമ്പതാംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.

രാജ്യത്ത് ഭക്ഷ്യോൽപ്പന്നവില ഉയർന്നുനിൽക്കുന്നതാണ് നിരക്കുമാറ്റാൻ തയ്യാറാകാത്തതിന് പ്രധാന കാരണം. ആറംഗ പണനയസമിതി യോഗത്തിൽ ഗവർണർ ഉൾപ്പെടെ നാലുപേർ നിലവിലുള്ള നിരക്ക് തുടരണമെന്നും രണ്ടുപേർ 25 ബേസിസ് പോയിന്റ് (0.25 ശതമാനം) കുറയ്ക്കണമെന്നും ആവശ്യപ്പെട്ടെന്ന് പണനയ പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷ്യോൽപ്പന്ന, ഇന്ധന വിലകൾ കുത്തനെ ഉയർന്നതിലൂടെ ഉണ്ടായ പണപ്പെരുപ്പം കുറയ്ക്കാനെന്ന പേരിൽ 2022 മെയ് മുതൽ 2023 ഫെബ്രുവരിവരെ ആറുതവണയായി നിരക്ക് 2.5 ശതമാനമാണ് വർധിപ്പിച്ചത്. ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉൾപ്പെടെയുള്ള വായ്പകളെടുത്തവർക്ക് ഇത് വലിയ പലിശബാധ്യതയാണ് വരുത്തുന്നത്.

നടപ്പ് സാമ്പത്തികവർഷം ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രണ്ടാംപാദത്തിലിത് 3.8 ശതമാനമായി കുറയുമെന്നായിരുന്നു കഴിഞ്ഞ പണനയത്തിൽ പറഞ്ഞത്. പുതിയ നയത്തിൽ രണ്ടാംപാദ ഉപഭോക്തൃവില പണപ്പെരുപ്പം 4.4 ശതമാനമാകുമെന്നും മൂന്നാംപാദത്തിൽ 4.7 ശതമാനവും അവസാനപാദത്തിൽ 4.3 ശതമാനത്തിലേക്ക് എത്തുമെന്നും പറഞ്ഞു. 2024–-25 സാമ്പത്തികവർഷത്തെ ജിഡിപി വളർച്ച അനുമാനം 7.2 ശതമാനമായി നിലനിർത്തി. ഒന്നാംപാദത്തിലിത് 7.1 ശതമാനവും രണ്ടാംപാദത്തിൽ 7.2 ശതമാനവുമാകും. മൂന്ന്, നാല് പാദങ്ങളിൽ 7.3ഉം 7.2 ശതമാനവുമാകും. 2025––26 സാമ്പത്തികവർഷം ഒന്നാംപാദത്തിലെ ജിഡിപി വളർച്ച 7.2 ശതമാനമായിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

5 ലക്ഷം വരെ നികുതി 
യുപിഐ വഴി
യുപിഐ സംവിധാനത്തിലൂടെ നികുതി അടയ്ക്കുന്നതിനുള്ള പരിധി നിലവിലെ ഒരുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തുമെന്ന് ഗവർണർ പറഞ്ഞു. ഇത് നികുതിഅടവ് എളുപ്പമാക്കും. 2023 ഡിസംബറിൽ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യുപിഐ ഇടപാടുപരിധിയും ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തിയിരുന്നു.

വ്യാജ വായ്പ ആപ്പുകളെ 
നിയന്ത്രിക്കാൻ സംവിധാനം
രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന വ്യാജ വായ്പ ആപ്പുകൾക്ക് പരിഹാരമായി ഡിജിറ്റൽ വായ്പ ആപ്പുകളുടെ ശേഖരം നിർമിക്കുന്നത് പരിഗണനയിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. കൃത്യമായ നിരീക്ഷണം ഏര്പ്പെടുത്തുന്നതിലൂടെ അനധികൃത വായ്പ ആപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post

നദീം ഞെട്ടിച്ചു ,
 നീരജിന്‌ വെള്ളി

Next Post

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും വിദ്യാര്‍ഥികളുടെ കാവല്‍ ; നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത്‌ 232 പേർ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ക്ഷേത്രങ്ങള്‍ക്കും-പള്ളികള്‍ക്കും-വിദ്യാര്‍ഥികളുടെ-കാവല്‍-;-നാലുദിവസത്തിനിടെ-കൊല്ലപ്പെട്ടത്‌-232-പേർ

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും വിദ്യാര്‍ഥികളുടെ കാവല്‍ ; നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത്‌ 232 പേർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.