ദുബായ്> യുഎഇ നികുതി സമ്പ്രദായത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദുബായ് ചേമ്പേഴ്സ് ‘കംപ്ലയൻസ് ചലഞ്ചസ് വർക്ക്ഷോപ്പ് 2024’ സംഘടിപ്പിച്ചു. ഫെഡറൽ ടാക്സ് അതോറിറ്റിയും (എഫ്ടിഎ) ദുബായ് ചേംബേഴ്സും ചേർന്ന് സംഘടിപ്പിച്ച ശിൽപശാലയിൽ 130 പേർ പങ്കെടുത്തു.
പ്രധാന നികുതികൾ, നികുതി റിട്ടേൺ നടപടിക്രമങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് പെനാൽറ്റി ഒഴിവാക്കലുകൾ, ഇൻസ്റ്റാൾമെൻ്റ് പ്ലാൻ അഭ്യർത്ഥനകൾ, ബിസിനസ് പ്രവർത്തനങ്ങളും നികുതി പാലിക്കലും സുഗമമാക്കുന്നതിന് എസ്എംഇകൾക്കായി എഫ്ടിഎ ആരംഭിച്ച മുവാഫഖ് പാക്കേജ് എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ശില്പശാല ചർച്ച ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളെയും നടപടിക്രമങ്ങളെയും സംവേദനാത്മക സെഷൻ അഭിസംബോധന ചെയ്തു.
സ്വകാര്യ മേഖല കമ്പനികൾക്കിടയിൽ അവരുടെ നികുതി ബാധ്യതകൾ നിറവേറ്റുന്നതിനും, ബിസിനസ്സ് അന്തരീക്ഷം വർധിപ്പിക്കുന്നതിനും സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് ചേമ്പേഴ്സ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.