കൊച്ചി > ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ സംഘടിപ്പിക്കുന്ന പ്രൈം ഡേ വിൽപ്പനമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 3200-ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ഗൃഹോപകരണങ്ങൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ മേഖലയിൽനിന്നുള്ള പതിനായിരക്കണക്കിന് ചെറുകിടസംരംഭകർ മേളയിൽ പങ്കെടുക്കുമെന്നും ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. 20നും 21നുമാണ് ആമസോൺ പ്രൈം ഡേ.