ഹൈദരാബാദ് > ഒരു ബിആര്‍എസ് എംഎൽഎ കൂടി കോൺഗ്രസിൽ ചേര്‍ന്നു. സെരിലിംഗപള്ളി എംഎൽഎ അരികെപുഡി ഗാന്ധിയാണ് ശനിയാഴ്ച മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ വസതിയിൽവച്ച് കോൺഗ്രസിൽ ചേര്‍ന്നത്. ഒപ്പം നാലു കൗൺസിലര്‍മാരും ബിആര്‍എസ് വിട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഒൻപതാമത്തെ എംഎൽഎയാണ് ബിആര്‍എസിൽ നിന്ന് കോൺഗ്രസിലെത്തുന്നത്. 39 എംഎൽഎമാരാണ് ബിആര്എസിനുണ്ടായിരുന്നത്. ഒരു എംഎൽഎയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ തോറ്റതോടെ 38 ആയി. ഒൻപത് എംഎൽഎമാര്‍ കൂറ് മാറിയതോടെ അംഗ സംഖ്യ 29 ആയി ചുരുങ്ങി.