മെൽബൺ :ധനകാര്യ, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ ആദരണീയനായ വ്യക്തിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ ശ്രീ. ജോബി ജോർജ്ജ് കേസി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിക്കുന്നു. കൗൺസിലിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനുള്ള കാഴ്ചപ്പാടോടെ, നിലവിലുള്ള അധികാരികൾക്കിടയിലെ വ്യാപകമായ കൈക്കൂലിയും അഴിമതിയും തുറന്നുകാട്ടാൻ ശ്രീ ജോബി ജോർജ് പ്രതിജ്ഞാബദ്ധനാണ്. അദ്ദേഹത്തിൻ്റെ കാമ്പയിൻ മുഖ്യമായി ഉന്നം വക്കുന്നത് കൗൺസിലിൻ്റെ നിഷ്‌ക്രിയത്വത്തെ ഉയർത്തിക്കാട്ടുന്നതിലാണ്.
പൊതു ഇടങ്ങളിൽ പുല്ല് മുറിക്കാതെ അവഗണിക്കപ്പെട്ട് കിടക്കുന്നത്, ഡാണ്ടിനോങ് കൗൺസിൽ മുതൽ കേസി കൗൺസിൽ വരെയുള്ള ഗതാഗത കുരുക്ക് , ഇന്റർനെറ്റ് & മൊബൈൽ എന്നീ സേവനങ്ങളുടെ ദൗർലഭ്യതയും, ദുർബലമായ സിഗ്നലുകളുടെ നിലവാരവും തുടങ്ങീ നിരവധി അടിസ്‌ഥാന വിഷയങ്ങളെ, നിലവിലെ കൗൺസിൽ അധികാരികൾ കൈകാര്യം ചെയ്യുന്ന കെടുകാര്യസ്‌ഥതയിൽ മനം നൊന്തിട്ടാണ് ജോബി ഈ തവണ ഒരു മാറ്റം തന്നിലൂടെ കൊണ്ട് വരാനായി ആത്മാര്തഥമായി പരിശ്രമിക്കുന്നത്. കേസി സമൂഹത്തിൻ്റെ പരിപാലനത്തെ അങ്ങേയറ്റം അവഗണനയോടെ നിസ്സാരവത്ക്കരിച്ച്, നിർണായക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലെ അലംഭാവ രീതി അദ്ദേഹം അങ്ങേയറ്റം വേദനയോടെ ചൂണ്ടിക്കാണിക്കുന്നു. വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട്, യുവാക്കൾക്ക് ലഭ്യമാക്കേണ്ട വിദ്യാഭ്യാസ പിന്തുണയുടെ അഭാവവും ശ്രീ ജോബി ജോർജ് പ്രത്യേകമായി ചൂണ്ടി കാട്ടുന്നു. കുട്ടികളുടെയും, യുവാക്കളുടെയും നല്ല ഭാവിക്കുതുകുന്ന വിദ്യഭ്യാസ സ്‌ഥാപനങൾ പുതുതായി കൊണ്ട് വരുന്നതിലും, നിലവിൽ ഉള്ളവയെ നവീകരിക്കുന്നതിലും അദ്ദേഹം പ്രതിജ്ഞാബദ്ധമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കേസി കൗൺസിലിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ രാഷ്ട്രീയ പിമ്പിംഗും, കേസിൽ അകപ്പെട്ട അധികാരികളുടെ അഹങ്കാര മനോഭാവവും, തകർന്ന അഡ്മിനിസ്ട്രേഷൻ നിലവാരവും അദ്ദേഹം അക്കമിട്ട് പ്രസ്താവിക്കുന്നു.
ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, അവയെ ധീരമായും, ആധുനിക സാങ്കേതികയിലൂന്നി കൈകാര്യം ചെയ്യുന്നതിനും താൻ തയ്യാറാണെന്ന ഉറച്ച നിലപാടാണ്
ശ്രീ. ജോബി ജോർജിനുള്ളത്.
മലയാളി സമൂഹത്തിൽ, പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അവരുടെ കഴിവുകളും അവസരങ്ങളും വർദ്ധിപ്പിക്കുന്ന പരിപാടികൾക്കായി വാദിക്കാനും, നേടിയെടുക്കാനും ജോബി ഊന്നൽ നൽകുന്നു. യുവാക്കളുടെ ഉന്നമനമാണ് അദ്ദേഹം കൂടുതലായി ലക്ഷ്യമിടുന്നത്. ഹെതർടൺ റോഡിൽ ഒരു പാലം പണിയാനുള്ള നിർദ്ദേശമാണ് അദ്ദേഹത്തിൻ്റെ പ്രചാരണത്തിൻ്റെ മറ്റൊരു പ്രധാന ഭാഗം; ഇത് വെള്ളപ്പൊക്കം തടയുക മാത്രമല്ല, ഡാൻഡെനോങ്ങിനും, ‘എൻഡവർ ഹിൽസിനുമിടയിൽ’ സുഗമമായ യാത്ര സാധ്യമാക്കുകയും ചെയ്യും. ;.
യുവാക്കൾക്കിടയിൽ കായിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ക്രിയാത്മകമായ ഇടപെടലുകൾ, ഇതിനകം തന്നെ വ്യാപകമായ അംഗീകാരവും പിന്തുണയും നേടിക്കൊടുക്കാൻ ഇടയാക്കിയിട്ടുണ്ട്. ജോബി ജോർജിനെ തിരഞ്ഞെടുക്കുന്നത് സമഗ്രമായ കമ്മ്യൂണിറ്റി പിന്തുണയും, അടിസ്ഥാന സൗകര്യ വികസനവും സാധ്യമാക്കി പരമപ്രധാനമായ പല വികസനങ്ങളും നടപ്പിൽ വരുത്തുന്നതിന് വേണ്ടി കൂടെയുമാണ്. കേസി കൗൺസിലിലെ എല്ലാ താമസക്കാർക്കും മികച്ച സ്ഥലമായി ഈ പ്രദേശത്തെ മാറ്റുമെന്ന് ജോബി ഉറപ്പ് തരുന്നു . അദ്ദേഹത്തിൻ്റെ വിജയത്തിനായി എല്ലാ മലയാളീ ഓസ്‌ട്രേലിയൻ പൗരന്മാരുടെയും , സംഘടനകളുടെയും പിന്തുണ ജാതി മത രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം അഭ്യർത്‌ഥിക്കുന്നു .