Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റുകള്‍ വിറ്റഴിച്ചു; ക്വാണ്ടസിന് 120 മില്യണ്‍ ഡോളര്‍ പിഴ

by NEWS DESK
May 9, 2024
in AUSTRALIA
0
റദ്ദാക്കിയ-വിമാന-സര്‍വീസുകളുടെ-ടിക്കറ്റുകള്‍-വിറ്റഴിച്ചു;-ക്വാണ്ടസിന്-120-മില്യണ്‍-ഡോളര്‍-പിഴ
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

കാന്‍ബറ: റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റുകള്‍ വിറ്റഴിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിക്ക് വന്‍ തുക പിഴ. 120 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് (5,50,47,43,200 രൂപ) ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസിന് പിഴയിട്ടിരിക്കുന്നത്.

റദ്ദാക്കിയത് മുന്‍കൂട്ടി അറിയിക്കാതെ യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്നത് ക്വാണ്ടസ് സമ്മതിച്ചുവെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയന്‍ സര്‍ക്കാരിന് 100 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ (66 മില്യണ്‍ ഡോളര്‍) പിഴ ഒടുക്കണം. ഇതുകൂടാതെ 86,000 യാത്രക്കാര്‍ക്കായി 20 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം.

സര്‍വീസ് റദ്ദാക്കുകയും കൃത്യമല്ലാതെ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തതില്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ക്വാണ്ടസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയയിലെ ഉപഭോക്തൃ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഗിന ഗോട്ടിലെബ് നിരീക്ഷിച്ചു.

ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ധാരാളം യാത്രക്കാര്‍ തങ്ങളുടെ അവധി, ബിസിനസ്, മറ്റ് അവശ്യയാത്രകള്‍ എന്നിവയ്ക്ക് പദ്ധതിയിട്ടിരിക്കാം. അവരെയെല്ലാം കമ്പനിയുടെ നടപടി ബുദ്ധിമുട്ടിലാക്കി. വെസ്റ്റ് ഓസ്ട്രേലിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2021 മെയ് മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍ റദ്ദാക്കിയ സര്‍വീസുകളുടെ 8,000-ത്തിലധികം ടിക്കറ്റുകള്‍ എയര്‍ലൈന്‍ വിറ്റഴിച്ചിട്ടുണ്ട്.

സമീപകാലത്തായി വിമാനക്കമ്പനി നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്നു. അമിതമായ ടിക്കറ്റ് നിരക്ക്, സേവനം നല്‍കുന്നതിലെ നിലവാരത്തകര്‍ച്ച, കോവിഡ് മഹാമാരിക്കിടെ 1,700 ഗ്രൗണ്ട് സ്റ്റാഫുകളെ പിരിച്ചുവിട്ടത് തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയും അതുവഴി കമ്പനി അധഃപതിക്കുകയും ചെയ്തുവെന്ന് ക്വാണ്ടസ് ചീഫ് എക്‌സിക്യൂട്ടീവ് വനേസാ ഹഡ്‌സണ്‍ സ്വയം വിമര്‍ശിച്ചു. ‘റദ്ദാക്കിയത് മുന്‍കൂട്ടി കൃത്യമായി അറിയിക്കാത്തത് ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിച്ചുവെന്ന് എനിക്കറിയാം, മാപ്പ് ചോദിക്കുന്നു’, അവര്‍ പറഞ്ഞു.

103 വര്‍ഷം പഴക്കമുള്ള ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയാണ് ക്വാണ്ടസ്. ഇപ്പോള്‍ നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

Follow Us

Previous Post

ക്യാപ്റ്റനെതിരെ മുംബൈ ഇന്ത്യൻസിൽ ‘കലാപക്കൊടി’; ഹാർദിക് പാണ്ഡ്യയെ ചോദ്യം ചെയ്ത് സീനിയർ താരങ്ങൾ

Next Post

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഇന്ത്യന്‍-വിദ്യാര്‍ഥികള്‍ക്ക്-തിരിച്ചടിയായി-വിസ-ചട്ടങ്ങളില്‍-മാറ്റം-വരുത്തി-ഓസ്ട്രേലിയ

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.