2016 – ൽ അക്കൗണ്ടന്റ് ജോലിക്കായി ഓസ്ട്രേലിയയിലേക്ക് വന്ന ജിതിനെ തേടി കണ്ടുപിടിക്കാൻ ഓസ്ട്രേലിയൻ പ്രവാസി മലയാൾക്കികളോട് അഭ്യർത്ഥനയുമായി ജിതിൻ്റെ മാതാപിതാക്കൾ . കടം വാങ്ങി പണം സ്വരൂപിച്ചാണ് മാതാപിതാക്കൾ ജിതിനെ കങ്കാരുദേശത്തേക്ക് അയച്ചത് . എന്നാൽ 2017 ജൂലൈ മുതൽ ജിതിൻ മാതാപിതാക്കളുമായോ , നാട്ടിലെ സുഹൃത്തുക്കളുമായോ യാതൊരു വിനിമയ സമ്പർക്കവും ഇല്ലാത്തതിനാൽ ആശങ്കയിലും ആധിയിലുമാണ് അവർ. ഒരു വശത്ത് കടക്കാരുടെയും , സാമ്പത്തിക പരാധീനതയുടെയും ആശങ്കയാണെങ്കിൽ , അതിലുപരിയായി മകന് എന്തെങ്കിലും സംഭവിച്ചോ എന്നാ ആധിയിലാണവർ. കൈരളി ചാനലിൽ – പ്രവാസി ലോകം – എന്നാ പരിപാടിയിലാണ് ജിതിൻ്റെ മാതാപിതാക്കളായ ‘അമ്മ വത്സലയും , അച്ഛൻ ജയപ്രകാശും എത്തി മകൻ മൂലം തങ്ങൾക്കുണ്ടായിട്ടുള്ള മനോവിഷമവും , ആശങ്കയും പങ്ക് വച്ചത്.