മിഷ ട്രോപ്പ് എന്ന ഷെഫാണ് നമ്മുടെ ഷാപ്പ് വിഭവങ്ങളുമായി ഇത് ഓസ്ട്രേലിയയ്ക്കു പരിചയപ്പെടുത്തിയത്. പോത്ത് കറി, പോർക്ക് പെപ്പർ റോസ്റ്റ്, കൊഞ്ച്, നാടൻ മീൻ, കണവ തുടങ്ങിയവയെല്ലാം കിട്ടും.
ഇടയ്ക്ക് മലയാളി രുചികൾ തേടിപ്പോകുന്നത് ഓസ്ട്രേലിയൻ മലയാളികളുടെ ശീലമാണ്. മാർത്താണ്ഡന്റെ കള്ളുഷാപ്പ് (ടോഡി ഷോപ് ബൈ മാർത്താണ്ഡൻ) എന്നാണ് മുഴുവൻ പേര്.
കേരളത്തിലെത്തി കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞു തന്നെയാണ് ഇതിന്റെ ഉടമ ഷാപ്പുരുചികൾ പരീക്ഷിച്ചത്.
പെർത്തിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള രണ്ടു ജീവനക്കാരാണു പാചകക്കാർ. അർജന്റീനയിൽ നിന്നുള്ള ലേഡിയാണു മൂന്നാമത്തെ ജീവനക്കാരി. തെങ്ങിൻകള്ളിനും രുചിയുണ്ട്. ശ്രീലങ്കയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ധാരാളം കള്ളെത്തുന്നുണ്ട്.
ആലപ്പുഴയിലെ ഷാപ്പുകളെ ഓർമിപ്പിക്കുന്നവിധം പിങ്ക് നിറത്തിലുള്ള പെയിന്റടിച്ചും ഭിത്തിയിൽ അൽപം തേപ്പ് അടർന്ന രീതിയിൽ ഡിസൈൻ ചെയ്തുമൊക്കെ പരമാവധി മലയാളിത്തം കൊണ്ടുവന്നിട്ടുണ്ട്.